ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ നേരിടാൻ ഇന്ത്യ ബദൽമാർഗങ്ങൾ തേടുന്നതിനിടെയാണ് അമെരിക്കയുടെ പുതിയ നീക്കം
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ നേരിടാൻ ഇന്ത്യ ബദൽമാർഗങ്ങൾ തേടുന്നതിനിടെയാണ് അമെരിക്കയുടെ പുതിയ നീക്കം

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

Freepik.com

Updated on

വാഷിങ്ടൺ: ഇന്ത്യയ്ക്കു മേൽ തങ്ങൾ ചുമത്തിയതിനു സമാനമായ തീരുവ ചുമത്താൻ യൂറോപ്യൻ രാജ്യങ്ങളോടു യുഎസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ നേരിടാൻ ഇന്ത്യ ബദൽമാർഗങ്ങൾ തേടുന്നതിനിടെയാണ് അമെരിക്കയുടെ പുതിയ നീക്കം.

യുഎസ് ഇന്ത്യയോട് കടുത്ത നിലപാടെടുത്തെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കാനോ സമാനനീക്കത്തിനോ തയാറായിട്ടില്ല. റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ചശേഷം നിരവധി യൂറോപ്യൻ രാജ്യങ്ങൾ വാങ്ങുന്നുണ്ട്. യുക്രെയ്‌ന്‍റെ പ്രധാന ഡീസൽ വിതരണക്കാർ ഇന്ത്യയാണെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

2025 ജൂലൈയിൽ യുക്രെയ്‌ൻ ഇറക്കുമതി ചെയ്ത ആകെ ഡീസലിന്‍റെ 15.5 ശതമാനം ഇന്ത്യയിൽ നിന്നാണ്. റുമേനിയ, തുർക്കി എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി കപ്പലുകളിലൂടെയാണ് യുക്രെയ്നിലേക്ക് എത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com