ടാർഗറ്റ് പൂർത്തിയാക്കിയില്ല; ഉത്തർപ്രദേശിൽ ബിഎൽഒമാർക്കെതിരേ കേസ്

60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയും കേസെടുത്തിരിക്കുന്നത്
Uttar Pradesh government takes action against BLOs

ടാർഗറ്റ് പൂർത്തിയാക്കിയില്ല; ബിഎൽഒമാർക്കെതിരേ നടപടി സ്വീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ

file image

Updated on

നോയിഡ: ഉത്തർപ്രദേശിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികൾ കൃത‍്യമായി പൂർത്തികരിക്കാത്ത ബിഎൽഒമാർക്കെതിരേ കേസെടുത്തു. 60 ബിഎൽഒമാർക്കെതിരേയും ഏഴ് സൂപ്പർവൈസർമാർക്കെതിരേയുമാണ് കേസെടുത്തത്. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കലക്റ്റർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൃത‍്യമായി ടാർഗറ്റ് പൂർത്തിയാക്കാത്തതാണ് നടപടിയിൽ കലാശിച്ചതെന്നാണ് സൂചന. ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധ‍ികൃതർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com