uttar pradesh, maharashtra raise money via bonds
uttar pradesh, maharashtra raise money via bonds

ഒരാഴ്ചക്കിടെ രണ്ടാംതവണയും കടമെടുക്കാനൊരുങ്ങി ഉത്തർപ്രദേശും മഹാരാഷ്ട്ര‍യും

ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്

ന്യൂഡൽഹി: ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ കടപ്പത്രത്തിലൂടെ 12000കോടി വീതം വീണ്ടും കടമെടുക്കുന്നു.വ്യാഴാഴ്ചയാണ് ഇരുസംസ്ഥാനങ്ങളും കടമെടുപ്പ് നടത്തുക. ഇത് സംബന്ധിച്ച് അറിയിപ്പ് ആർബിഐ പുറത്തിറക്കി.

കടപ്പത്ര വിൽപ്പനയിലൂടെ ഉത്തർപ്രദേശ് ചെവ്വാഴ്ച 8000 കോടി രൂപയും മഹാരാഷ്ട്ര 6000 കോടി രൂപയും കടമെടുത്തിരുന്നു. ഇതിനുപുറമേയാണ് ഇരുസംസ്ഥാനങ്ങളും 12000 കോടി വീതം കടമെടുക്കാൻ പോകുന്നത്.

കേരളമുൾപ്പെടയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്നലെ 50,206 കോടി രൂപ കടമെടുത്തിരുന്നു. കേരളം എടുത്തത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com