

file image
ലക്നൗ: ഉത്തർപ്രദേശിൽ ലഖിംപുർ ഖേരി ജില്ലയിലെ മുസ്തഫാബാദിന്‍റെ പേര് കബീർധാം എന്നു മാറ്റും. ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്ത് കബീറിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശമാണിതെന്നും ചരിത്ര പ്രാധാന്യവും സാംസ്കാരിക അസ്തിത്വവും പരിഗണിച്ചാണ് പേരുമാറ്റമമെന്നും അദ്ദേഹം.
മുൻ ഭരണാധികാരികൾ മാറ്റിയ സ്ഥലങ്ങളുടെ പേരുകൾ പുനഃസ്ഥാപിക്കാൻ തന്‍റെ സർക്കാർ മുമ്പ് എടുത്ത തീരുമാനങ്ങൾക്ക് അനുസൃതമായാണ് ഈ പേര് മാറ്റം. മതേതരത്വത്തിന്‍റെ മറവിൽ പൈതൃകം ഇല്ലാതാക്കുന്ന പതിവ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മുസ്തഫാബാദിൽ ഒരു മുസ്‌ലിം പോലുമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തേ, ഫൈസാബാദിനെ അയോധ്യയെയും അലഹബാദിനെ പ്രയാഗ്‌രാജെന്നും പുനർനാമകരണം ചെയ്തിരുന്നു യോഗി ആദിത്യനാഥിന്‍റെ സർക്കാർ.