
ഉത്തരാഖണ്ഡ് മേഘവിസഫോടനം; അഞ്ച് പേരെ കാണാതായി
ചമോലി: ഉത്തരാഖണ്ഡിൽ ചമോലിയിൽ വീണ്ടും മേഘവിസ്‌ഫോടനം. നന്ദനഗറിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത മഴയെ തുടർന്ന് നന്ദനഗറിലെ ആറ് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ടെന്നാണ് വിവരം. കുന്താരി, ദുർമ തുടങ്ങിയ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.
അഞ്ച് പേരെ കാണാതായതായും രണ്ട് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ധർമ്മ ഗ്രാമത്തിൽ നാലോ അഞ്ചോ വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.