ഉത്തരാഖണ്ഡിലെ ഇരട്ട മിന്നൽപ്രളയം: പത്തോളം സൈനികരെ കാണാതായതായി റിപ്പോർട്ട്

മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
uttarakhand flash flood Around 10 soldiers reported missing

ഉത്തരാഖണ്ഡിലെ ഇരട്ട മിന്നൽപ്രളയം: പത്തോളം സൈനികരെ കാണാതായതായി റിപ്പോർട്ട്

Updated on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹർഷിയിലുണ്ടായ മിന്നൽപ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന പത്തോളം സൈനികരെ കാണാതായതായി റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി രണ്ടാമത്തെ മേഘവിസ്ഫോടനമുണ്ടായതായത്.

ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ഹർഷി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. അതേസമയം, മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com