മദ്രസ തകർത്തതിനു പിന്നാലെ കലാപം; 4 മരണം,ഉത്തരാഖണ്ഡിൽ നിരോധനാജ്ഞ

ഇന്‍റർനെറ്റ് അടക്കം വിച്ഛേദിച്ചിരിക്കുകയാണ്
uttarakhand madrasa demolition
uttarakhand madrasa demolition
Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ തകർത്ത സംഭവത്തിൽ പൊലീസും ജനങ്ങളും തമ്മിലുണ്ടായവ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. 250 ഓളം പോർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 100 നൂറോളം പേർ പൊലീസുകാരാണ്.

സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്‍റർനെറ്റ് അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായാണ് വിവരം. ആക്രമികളെ വെടിവെയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകിയിട്ടുണ്ട്.

ഹൽദ്‌വാനിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷനു സമീപം അനധികൃതമായി പണമിത പള്ളി പൊളിച്ചു നീക്കിയത്. ഇതിനു പിന്നാല മദ്രസക്കു സമീപം താമസിക്കുന്നവർ ഉദ്യാഗസ്ഥരെ ആക്രമിക്കുകയായിരുന്നു. വൻ ജനാക്കൂട്ടമാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഉന്നത പൊലീസു ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കൊടുവിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com