ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; സൈനികരുൾപ്പെടെ നൂറിലധികം പേർ‌ക്കായി തെരച്ചിൽ

5 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 70 ഓളം പേരെ രക്ഷിച്ചു
Uttarkashi cloudburst updates

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; സൈനികരുൾപ്പെടെ നൂറിലധികം പേർ‌ക്കായി തെരച്ചിൽ

Updated on

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഇരട്ട മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനിറങ്ങിയ 9 സൈനികരെ അടക്കമാണ് കാണാതായിരിക്കുന്നത്. 5 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. എഴുപതോളം പേരെ രക്ഷിച്ചു.

ധരാലി എന്ന ഗ്രാമം ഒന്നടങ്കം മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ സേനാംഗങ്ങൾ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. കാണാതായവരുടെ കൃത്യമായ കണക്കില്ലെന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മേഘവിസ്ഫോടനത്തിന്‍റെ ഫലമായി ഖീർഗംഗാ നദിയിൽ ശക്തമായ മിന്നൽ പ്രളയമുണ്ടാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ബുധനാഴ്ചയും ഉത്തരാഖണ്ഡിലെ വിവിധ മേഖലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com