ഗ്ലോബൽ നായർ സമ്മിറ്റ് 2026; വിദ്യാധിരാജോത്സവ സമാപന സമ്മേളനം സെപ്റ്റംബർ 20ന്

ആഗോള നായർ സമുദായത്തിന്‍റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന ഗ്ലോബൽ നായർ സമ്മിറ്റ് 2026-ഉം വിദ്യാധിരാജോത്സവ സമാപന സമ്മേളനവും
ഗ്ലോബൽ നായർ സമ്മിറ്റ് 2026; വിദ്യാധിരാജോത്സവ സമാപന സമ്മേളനം സെപ്റ്റംബർ 20ന്

ഗ്ലോബൽ നായർ സമ്മിറ്റ് 2026; വിദ്യാധിരാജോത്സവ സമാപന സമ്മേളനം സെപ്റ്റംബർ 20ന്

Updated on

ന്യൂ ഡൽഹി: ആഗോള നായർ സമുദായത്തിന്‍റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്ന ഗ്ലോബൽ നായർ സമ്മിറ്റ് 2026-ഉം വിദ്യാധിരാജോത്സവ സമാപന സമ്മേളനവും സെപ്റ്റംബർ 20-ന് ഡൽഹിയിൽ നടത്തും. ഗ്ലോബൽ നായർ സേവാ സമാജ്, എൻഎസ്എസ് ഡൽഹിയുടെ സഹകരണത്തോടെയാണ് ഈ മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നത്.

ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഒഫ് ഇന്ത്യയിലുള്ള മാവലങ്കർ ഓഡിറ്റോറിയത്തിൽ വൈകിട്ട് നാല് മണിക്കാണ് പ്രൗഢമായ സമ്മേളനം ആരംഭിക്കുന്നത്. ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ ദിവ്യ അനുഗ്രഹാശിസുകളോടെ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാർ, ആത്മീയ ഗുരുക്കന്മാർ, ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള പ്രമുഖ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, വിദ്യാഭ്യാസ ശാക്തീകരണം ഉറപ്പാക്കുക, സാമൂഹ്യ സേവനം വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഗോളതലത്തിലുള്ള നായർ സമുദായത്തെ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ഈ ചരിത്ര സംഗമത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഗ്ലോബൽ എൻഎസ്എസ് ചെയർമാൻ എസ്.എസ്. നായർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com