ബിഹാറിൽ വന്ദേഭാരത് ഇടിച്ച് 4 മരണം; നിരവധി പേർക്ക് പരുക്ക്

ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം
vande bharat accident 4 death in bihar

ബിഹാറിൽ വന്ദേഭാരത് ഇടിച്ച് 4 മരണം; നിരവധി പേർക്ക് പരുക്ക് 

വന്ദേഭാരത് - ഫയൽ ചിത്രം

Updated on

പട്ന: ബിഹാറിൽ പൂർണിയ ജില്ലയിലെ ജബൻപൂരിന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് 4 മരണം. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസാണ് അപകടത്തിൽപെട്ടത്. കൈതാർ‌-ജോഗ്ബാനി റെയിൽലേ ലൈനിൽ വച്ചായിരുന്നു അപകടം.

ദസറ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. അപകടം സംബന്ധിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർ‌ട്ടം നടപടികൾക്കായി മാറ്റി. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് അപകടമുണ്ടാവുന്നത് ഇത് രണ്ടാം തവണയാണ്. സെപ്റ്റംബർ 30 നുണ്ടായ അപകടത്തിൽ‌ ഒരാൾ മരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com