വന്ദേഭാരത് കാസർഗോഡ് വരെ സര്‍വീസ് നടത്തും; റെയില്‍വേ മന്ത്രി

അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് ട്രെയിനിൻ്റെ സ്പീഡ് മണിക്കൂറില്‍ 110 ആക്കുമെന്നും ഇതിനായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു
വന്ദേഭാരത് കാസർഗോഡ് വരെ സര്‍വീസ് നടത്തും; റെയില്‍വേ മന്ത്രി
Updated on

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിൻ കാസർഗോഡ് വരെ സർവീസ് നീട്ടുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കുകയായിരുന്നു.

അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് ട്രെയിനിൻ്റെ സ്പീഡ് മണിക്കൂറില്‍ 110 ആക്കുമെന്നും ഇതിനായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഡബിള്‍ സിസ്റ്റന്‍സ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായായിരിക്കും പാളങ്ങള്‍ നവീകരിക്കുക.

തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിൽവച്ച് ഈ മാസം 25ന് വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതൽ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്തേക്കും. അന്ന് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ മാത്രമാകും ട്രെയിനില്‍ സഞ്ചരിക്കുക.

മോദിക്കൊപ്പം യാത്ര ചെയ്യാൻ കുട്ടികളുമുണ്ടാകും. ഇതിനായി കുട്ടികളെ തെരഞ്ഞെടുക്കാൻ പട്ടം കേന്ദ്ര വിദ്യാല‍യത്തിൽ വന്ദേഭാരത് പ്രമേയമാക്കി പെയിന്‍റിങ്, ഉപന്യാസ, കവിതാ രചന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. അതേസമയം വന്ദേഭാരതിൻ്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com