രാജ്യത്തെ ആദ്യ വന്ദേ മെട്രൊ സർവീസ് ഫ്ളാഗ് ഓഫ് | Video

രാജ്യത്തെ ആദ്യ വന്ദേ മെട്രൊ സർവീസിന് അഹമ്മദാബാദിൽ തുടക്കും, ഫ്ലാഗ് ഓഫ് ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കമായി. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്കുള്ള ഉദ്ഘാടന സർവീസ് ഫ്ളാഗോ ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പൂർണമായി എയർകണ്ടിഷൻ ചെയ്ത കോച്ചുകളാണ് വന്ദേ മെട്രൊയിലേത്. 1150 പേർക്ക് ഇതിൽ ഇരുന്ന് യാത്ര ചെയ്യാം. നിന്നു യാത്ര ചെയ്യാനുള്ള സൗകര്യം കൂടി കണക്കാക്കിയാൽ 2058 പേരെ ഉൾക്കൊള്ളും.

* ഭുജിൽ നിന്ന് അഹമ്മദാബാദിലേക്ക് ആഴ്ചയിൽ ആറു ദിവസം സർവീസ്

* രാവിലെ 5.05 നു ഭുജിൽ നിന്നു തുടങ്ങുന്ന സർവീസ് 10.50ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.30നു മടങ്ങുന്ന ട്രെയ്‌ൻ 11.10ന് ഭുജിലെത്തും.

* 5 മണിക്കൂർ 45 മിനിറ്റ് യാത്ര, 9 സ്റ്റേഷനുകൾ.

* ആകെ 16 കോച്ചുകൾ, നാലു കോച്ചുകൾ ഒരു യൂണിറ്റ്.

* ഓട്ടൊമാറ്റിക് ഡോർ

* 100-250 കിലോമീറ്റർ ദൂരം യാത്രയ്ക്ക് സൗകര്യപ്രദമായ കോച്ചുകൾ.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com