

മമത ബാനർജി
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കഴിഞ്ഞ 15 വർഷമായി സംസ്ഥാനം ഭരിച്ചിരുന്ന മമതയുടെ തൃണമൂൽ കോൺഗ്രസിനെ വെട്ടി എൻഡിഎ അധികാരം പിടിച്ചെടുത്തു. പിന്നാലെ ഇപ്പോഴിതാ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് കോൽക്കത്ത പൊലീസ്.
പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കോൽക്കത്ത പൊലീസ് ഫോളോ ചെയ്യുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിനു പിന്നാലെയാണ് കോൽക്കത്ത പൊലീസിന്‍റെ നീക്കം.
അതേസമയം, പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്തിലാണ് ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.