
നോയ്ഡ: വഴിയരികിൽ നിരത്തി വച്ച കരിക്ക് ഫ്രഷായിരിക്കാനായി വിൽപ്പനക്കാരൻ തളിച്ചത് ഓടയിലെ മലിനജലം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കച്ചവടക്കാരൻ പൊലീസിന്‍റെ പിടിയിലായി.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലാണ് സംഭവം. ഓടയിൽ നിന്ന് ഒരു പാത്രത്തിൽ വെള്ളമെടുത്തി കരിക്കുകൾക്കു മേൽ ഒഴിക്കുന്ന വിഡിയോ ഞായറാഴ്ചയാണ് വൈറലായത്. ഇതിനു പുറമേ ഗൗതം ബുദ്ധ നഗർ പൊലീസ് കച്ചവടക്കാരനെ പിടി കൂടി. ബറേലി ജില്ലയിൽ നിന്നുള്ള സമീറാണ് അറസ്റ്റിലായത്.