ഉത്തരാഖണ്ഡ് രക്ഷാ ദൗത്യം: തുരങ്കത്തിലേക്ക് കുത്തനെ തുരന്നു തുടങ്ങി

100 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സിൽക്യാര ടണലിലെ രക്ഷാ ദൗത്യം
സിൽക്യാര ടണലിലെ രക്ഷാ ദൗത്യം
Updated on

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനായി തുരങ്കത്തിലേക്ക് കുത്തനെ തുരക്കാൻ ആരംഭിച്ച് ദൗത്യ സംഘം. നിലവിൽ 15 മീറ്ററോളം കുത്തനെ തുരന്നതായി എൻഎച്ച് ഐഡിസിഎൽ എംഡി മഹ്മൂദ് അഹമ്മദ് അറിയിച്ചു. കുത്തനെ തുരക്കുന്നതിനിടയിൽ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കിൽ 100 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മുകളിൽ നിന്ന് 86 മീറ്ററോളം തുരന്നാൽ മാത്രമേ രക്ഷാദൗത്യം ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.

തുരങ്കത്തിന് സമാന്തരമായി തുരക്കാൻ ഉള്ള ശ്രമം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് സ്റ്റീൽ‌ ദണ്ഡുകൾ അറുത്തു മാറ്റി സമാന്തരമായി തുരക്കാനായിരുന്നു ഇതുവരെയും ശ്രമിച്ചിരുന്നത്. എന്നാൽ തുരങ്കത്തിനുള്ളിൽ അവശിഷ്ടങ്ങളിൽ കുടുങ്ങി തുരക്കുന്ന യന്ത്രത്തിന്‍റെ പ്രവർത്തനം നിരന്തരമായി തടസ്സപ്പെട്ടതോടെ ആ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് കുത്തനേ തുരക്കാൻ തീരുമാനിച്ചത്.

തുരങ്കം തകർന്നതിനെത്തുടർന്ന് അകത്തു കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ കഴിഞ്ഞ 12 മുതൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com