2006 മുംബൈ സ്ഫോടന പരമ്പര: പ്രതികളെ വെറുതെ വിട്ട വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഹൈക്കോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
very shocking will appeal maha cm on 2006 mumbai train blast verdict

2006 മുംബൈ സ്ഫോടന പരമ്പര: പ്രതികളെ വെറുതെ വിട്ട വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

Updated on

മുംബൈ: 180-ലധികംപേരുടെ മരണത്തിനിടയാക്കിയ 2006ലെ 7/11 മുംബൈ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഹൈക്കോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതിയിൽ ചോദ്യം ഈ വിധി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

2006 ജൂലൈ 11ന് വിവിധസ്ഥലങ്ങളിലായി നടന്ന 7 സ്ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015-ൽ പ്രത്യേക കോടതി കേസിൽ ശിക്ഷിച്ച 12 പേരെയും എന്നാൽ ബോംബെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വിധിച്ചു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസന്വേഷിച്ചത്. 12 പ്രതികളിൽ 5 പേരുടെയും വധശിക്ഷ സ്ഥിരീകരിക്കണമെന്ന സംസ്ഥാനത്തിന്‍റെ അപേക്ഷയും മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. പ്രതികളെ ശിക്ഷിക്കാൻ ആശ്രയിച്ച തെളിവുകൾ നിർണായകമല്ലെന്നും പ്രധാന സാക്ഷികൾ വിശ്വാസയോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച ബോംബുകളുടെ തരം പോലും രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com