പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
veteran actor kota srinivasa rao passed away

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Updated on

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടനും ആന്ധ്രാപ്രദേശ് മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഹൈദരാബാദിലെ ഫിലിം നഗറിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു. 2015ല്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഏകദേശം 4 പതിറ്റാണ്ടുകളായി സിനിമയിലും നാടകത്തിലുമായി നിറ സാന്നിധ്യമായിരുന്നു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു നാടക കലാകാരനായി തന്‍റെ അഭിനയ ജീവിതം ആരംഭിച്ച റാവു, 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. 1985ൽ ഇറങ്ങിയ പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടർന്ന് തെലുങ്ക്, തമിഴ്, ഹിന്ദി, മറ്റു ഭാഷകളിലായി 750 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.

പിന്നീട് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് എംഎല്‍എയായിരുന്നു. 2023 ൽ പുറത്തിറങ്ങിയ കബ്‌സ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ ചിത്രം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉൾപ്പെടെ നിരവധി താരങ്ങൾ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com