LK Advanifile
India
ആരോഗ്യനില മെച്ചപ്പെട്ടു; അഡ്വാനി ആശുപത്രി വിട്ടു
ന്യൂഡൽഹി: ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്നു ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി വീട്ടിലേക്കു മടങ്ങി. യൂറോളജി വിഭാഗത്തിൽ വിശദ പരിശോധനയ്ക്ക് അദ്ദേഹത്തെ വിധേയനാക്കിയെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എയിംസ് അധികൃതർ. പ്രായാധിക്യത്തെത്തുടർന്നുള്ള പ്രശ്നങ്ങളാണ് അഡ്വാനിക്കെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി പത്തരയ്ക്കാണ് തൊണ്ണൂറ്റാറുകാരൻ അഡ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

