ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആദ്യ വോട്ട് രേഖപ്പെടുത്തി

ബിജെപി മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റേത് നാണെകെട്ട ആഹ്വാനമാണെന്ന് ബിജെപി മറുപടി നൽകി
Vice President election being pm modi casts first vote

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആദ്യ വോട്ട് രേഖപ്പെടുത്തി

Updated on

ന്യൂഡൽഹി: ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 മണിയോടെ പാർലമെന്‍റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എൻഡിഎ എംപിമാരും പ്രതിപക്ഷ എംപിമാരും വോട്ട് രേഖപ്പെടുത്തും.

എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ. ബിജെഡി, ബിആർഎസ് എന്നീ കക്ഷികൾ‌ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽ‌ക്കുന്നുണ്ട്.

അതേസമയം, ബിജെപി മനസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്‍റേത് നാണെകെട്ട ആഹ്വാനമാണെന്ന് ബിജെപി മറുപടി നൽകി. വൈകിട്ട് 5 മണിയോടെ വോട്ടെടുപ്പ് നടക്കും. ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് വീണ്ടും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com