
file image
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിയിൽ മൗനം തുടർന്ന് കേന്ദ്ര സർക്കാർ. വളരെ അപ്രതീക്ഷിതമായി തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ജഗദീപ് ധൻകർ രാജി സർപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഞെട്ടിക്കുന്ന നടപടിയെന്ന പ്രതികരണവുമായി സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. മറ്റെന്തിലും കാരണമുണ്ടോ എന്ന് സർക്കാർ പറയണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, അടുത്ത നടപടി ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നുണ്ട്. കോൺഗ്രസുമായി ഉടക്കി നൽക്കുന്ന ശശി തരൂർ എം.പി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരെ പരിഗണിക്കുന്നതായി സ്വീരീകരിക്കാത്ത വിവരമുണ്ട്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.