
സി.പി. രാധാകൃഷ്ണന്‍
ന്യൂഡൽഹി: ഉപരാഷട്രപതി തെരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥി സി.പി. രാധകൃഷ്ണൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍ ചടങ്ങിൽ പങ്കെടുക്കും. എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണർ, പുതുച്ചേരി ലഫ്. ഗവർണർ, തെലങ്കാന ഗവർണറുടെ അധിക ചുമതല തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.