സത്യപ്രതിജ്ഞ: ഗതാഗതക്കുരുക്കിൽപ്പെട്ട ബിജെപി നേതാവ് വാഹനത്തിൽനിന്ന് ഇറങ്ങിയോടി | Video

ലുധിയാനയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ബിട്ടുവിന് വലിയ പരാജയമായിരുന്നു നേരിടേണ്ടിവന്നത്
video on way to pm home bjp leader ravneet singh bittu faces traffic gets down runs
video on way to pm home bjp leader ravneet singh bittu faces traffic gets down runs

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമേദി വിളിച്ചുചേർത്ത യോഗത്തിൽ വൈകിയെത്തുന്നത് ഒഴിവാക്കാൻ വാഹനത്തിൽനിന്നിറങ്ങിയോടി ബിജെപി നേതാവ്. കോൺഗ്രസിൽ നിന്ന് വിട്ട് ബിജെപിയിലെത്തിയ രവ്നീത് സിങ് ബിട്ടുവാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോ ഇറങ്ങിയോടിയത്. അദ്ദേഹം ഓടിയെത്തുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

'യോഗത്തിൽ നിരവധി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഒരാളും വൈകിയെത്താൻ പാടില്ല. അചിനാൽ തിരക്കിൽ കാത്തുനിൽക്കാതെ ഇറങ്ങിയോടാൻ തീരുമാനിക്കുകയായിരുന്നെന്ന്' ബിട്ടു ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലുധിയാനയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ബിട്ടുവിന് വലിയ പരാജയമായിരുന്നു നേരിടേണ്ടിവന്നത്. കോൺഗ്രസിന്‍റെ അമരീന്ദർ സിങ് രാജ വാറിങ് വൻ ഭൂരിപക്ഷത്തിൽ മണ്ഡല്തതിൽ വിജയിച്ചു. എന്നാൽ, മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരുടെ പട്ടികയിൽ ബിട്ടുവും ഉണ്ടെന്നാണ് സൂചന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com