വിദ്യ ബാലന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം; കേസ്

തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്.
vidya balan against fake social media accounts
vidya balan against fake social media accounts
Updated on

മുംബൈ: നടി വിദ്യാ ബാലന്‍റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചു. നടിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു.

ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം. വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. തുടർന്ന് ഈ മേഖലയില്‍പ്പെട്ടവര്‍ നടിയെ സമീപിച്ചതോടെയാണ് തന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടിയുടെ മാനേജര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെയും വിദ്യാബാലന്‍റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com