ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസ്; അനീഷ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു

ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി അനീഷിന്‍റെ മൊഴിയെടുക്കുന്നത്.
Vigilance case in which ED officer is accused; Aneesh Babu's interrogation continues for seven hours

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസ്; അനീഷ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു

Updated on

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു. ഡൽഹിയിലെ ഇഡി ഓഫിസിലാണ് ചോദ്യം ചെയ്യൽ. ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി അനീഷിന്‍റെ മൊഴിയെടുക്കുന്നത്.

രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴാം മണിക്കൂറും തുടരുകയാണ്. കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിന്‍റെ പരാതി.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇഡി അനീഷിനെ ഡൽഹി ഓഫീസിലേക്ക് വിളിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പകരം അഭിഭാഷകനാണ് ഇഡി ഓഫീസിലെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com