

Vijay
ചെന്നൈ: തന്‍റെ അവസാന ചിത്രം ജനനായൻ റിലീസ് വൈകുന്നതിൽ പ്രതികരണവുമായി നടനും ടിവികെ നേതാവുമായ വിജയ്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്‍റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച വിജയ്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ നടന്ന രാഷ്ട്രീയ പ്രചരണ പരിപാടിക്കിടെയായിരുന്നു വിജയ്‌യുടെ പ്രതികരണം.
"അടുത്ത സർക്കാർ ഒരു ടിവികെ സർക്കാരായിരിക്കും. ജനനായകൻ സിനിമയുടെ റിലീസ് സമയത്ത് പലരും പിന്തുണച്ച് ശബ്ദമുയർത്തി. നമ്മുടെ മുഖ്യമന്ത്രി പോലും പിന്തുണച്ചിരുന്നു. അതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കാം. പക്ഷേ ഓരോ വീട്ടിലെയും വിജയ്‌കളെ നിശബ്ദരാക്കനാൻ നിങ്ങൾക്കാവില്ല'- വിജയ് പറഞ്ഞു.
എച്ച്. വിനോദിന്‍റെ സംവിധാനത്തിൽ 2026 ജനുവരി 9-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി സംബന്ധിച്ച് നിർമാതാക്കളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ഇതുവരെ ലഭിച്ചിട്ടില്ല.