
ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ പതിനാറുകാരിയായ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തെയ്നാംപെട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നു.
അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ഒരു സഹോദരിയുണ്ട്.
വിജയ് ആന്‍റണിയുടെ അച്ഛനും മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കെതിരായ ബോധവത്കരണ വീഡിയോകളും വിജയ് ആന്‍റണി ചെയ്യാറുണ്ടായിരുന്നു.