സിനിമയ്ക്കുവേണ്ടി കോളെജ് പഠനം പാതിയിൽ ഉപേക്ഷിച്ചു, വിജയ്‌യുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമായി നിൽക്കെയാണ് വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്
vijay Educational qualification

വിജയ്‌

Updated on

രാജ്യത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ ടിവികെ തമിഴ്നാട് പിടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ് ടിവികെ. തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമായി നിൽക്കെയാണ് വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. അതുപോലെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് വർഷങ്ങൾക്കു മുൻപ് വിജയ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്‍റെ വിദ്യഭ്യാസ യോഗ്യതയാണ്. ചെന്നൈ‍ കോടമ്പാക്കത്തുള്ള ഫാത്തിമ സ്കൂളിലാണ് വിജയ്‌ ആദ്യം പഠിച്ചത്. തുടർന്ന് വിരുഗമ്പാക്കത്തെ ബാലലോക് സ്കൂളിലേക്ക് മാറി. സ്കൂളിൽ ശരാശരി പഠന നിലവാരമുള്ള കുട്ടിയായിരുന്നു വിജയ്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം എടുക്കാനായി വിജയ് ലയോള കോളെജിൽ അഡ്മിഷനെടുത്തു. എന്നാൽ ബിരുദ പഠനം പൂർത്തിയാക്കാൻ വിജയ്‌ക്കായില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് താരം സിനിമ അഭിനയത്തിലേക്ക് തിരിഞ്ഞത്. ആ തീരുമാനമാണ് വിജയ്‌യുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

logo
Metro Vaartha
www.metrovaartha.com