വിജയ് കരൂരിലേക്ക്; തയാറെടുപ്പുകൾ പൂർത്തിയാക്കാൻ പ്രവർത്തകർക്ക് നിർദേശം

ഇതിനായി 20 അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്
Vijay to visit Karur

വിജയ് കരൂരിലേക്ക്; തയാറെടുപ്പുകൾ പൂർത്തിയാക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം

Updated on

കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ കരൂർ സന്ദർശിക്കാൻ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജ‍യ്. ഇത് സംബന്ധിച്ച് മുന്നോരുക്കങ്ങൾ നടത്താൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി 20 അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്.

ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെ നിരവധി നേതാക്കൾ അപകടത്തിന് പിന്നാലെ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് വിജയ് 20 അംഗ സംഘത്തെ നിയോഗിച്ചത്. പരുക്കേറ്റവരേയും മരിച്ചവരുടെ കുടുംബത്തെയും വിജയ് കാണുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com