

വിജയ്
file photo
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പ്രചരണത്തിന് റോഡ് ഷോ വേണ്ടെന്നാണ് തീരുമാനം. പകരം ഹെലികോപ്റ്റർ വാങ്ങാനാണ് ടിവികെയുടെ നീക്കം. വിജയ് ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
ബെംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാവും വാങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപ്പാടുകളും തയാറാക്കും. സമ്മേളനത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ വിജയ് വേദിയിലേക്കെത്തൂ.
എന്നാൽ ഹെലിക്കോപ്റ്ററിലുള്ള പര്യടനം ജനങ്ങളും വിജയ്‌യുമായുള്ള അകലം വർധിപ്പിക്കുമെന്ന് ചില നേരാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.