വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി

ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി
വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി
വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി
Updated on

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം.

ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്നു വിശേഷിപ്പിക്കപ്പെടുന്ന മിസ്രി ബീജിങ്ങിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. മ്യാൻമർ, സ്പെയ്ൻ അംബാസഡറായും സേവനമനുഷ്ഠിച്ചു.

മുൻ പ്രധാനമന്ത്രിമാരായ ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിങ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജനുവരിയിൽ വിരമിച്ച തരൺജീത് സിങ് സന്ധുവിനു പകരം വിനയ് മോഹൻ ക്വാത്രയെ യുഎസ് അംബാസഡറായി നിയമിക്കുമെന്നാണു സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com