വാട്സാപ്പിലൂടെ 'വികാസ് ഭാരത്' സന്ദേശങ്ങളയക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രത്തോട് തെരഞ്ഞെടുപ്പ് കമ്മിഷൻ

വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നതുവഴി പെരുമാറ്റച്ചട്ട ലംഘനം നടന്നതായുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി
വാട്സാപ്പിലൂടെ 'വികാസ് ഭാരത്'  സന്ദേശങ്ങളയക്കുന്നത് അവസാനിപ്പിക്കണം; കേന്ദ്രത്തോട് തെരഞ്ഞെടുപ്പ് കമ്മിഷൻ
Updated on

ന്യൂഡൽഹി: വാട്സാപ്പ് മുഖേന 'വികാസ് ഭാരത്' സന്ദേശങ്ങളയക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി.

വാട്‌സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നതുവഴി പെരുമാറ്റച്ചട്ട ലംഘനം നടന്നതായുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നടപടി. മാർച്ച് 15ന്, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപാണു പ്രധാനമന്ത്രിയുടെ കത്ത് അടങ്ങിയ സന്ദേശം അയച്ചതെന്നും സാങ്കേതിക തകരാറുമൂലമാണ് ചില സന്ദേശങ്ങൾ വൈകിയതെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com