വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിംപിക്സിൽ പങ്കെടുത്തത്, മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷ: ബ്രിജ് ഭൂഷൺ സിംഗ്

വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിംപിക്സിൽ പങ്കെടുത്തത്
Vinesh Phogat participated in Olympics by cheating, not getting a medal was a punishment from God: Brij Bhushan Singh
ബ്രിജ് ഭൂഷൺ സിംഗ്
Updated on

ന‍്യൂഡൽഹി: ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിംഗ്. വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിംപിക്സിൽ പങ്കെടുത്തതെന്നും തട്ടിപ്പ് കാണിച്ചതിന് ദൈവം നൽകിയ ശിക്ഷയാണ് മെഡൽ നഷ്ട്ടമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ബ്രിജ് ഭൂഷൺ രംഗത്തെത്തിയത്.

ഒരു താരത്തിന് ഒരെ ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളിൽ ട്രയൽസ് നടത്താൻ എങ്ങനെയാണ് സാധിക്കുന്നതെന്നും ഭാരനിർണയത്തിന് ശേഷം അഞ്ച് മണികൂർ ട്രയൽസ് നിർത്തിവെയ്ക്കാമോയെന്നും ചോദിച്ച് ബ്രിജ് ഭൂഷൺ സിംഗ് വിമർശിച്ചു. ബജ്‌രംഗ് പുനിയ എഷ‍്യൻ ഗെയിംസിൽ പങ്കെടുത്തത് ട്രയൽസ് പൂർത്തിയാക്കാതെയാണെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.