vinesh phogat
vinesh phogat

മത്സരത്തിനു തൊട്ടു മുൻപ് റാങ്കിങ് സീരിസിൽ നിന്നു പിന്മാറി വിനേഷ് ഫോഗട്ട്

സെപ്ടംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെ വരുന്ന ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടുന്നതിനുള്ള പരിശീലനത്തിലാണ് താരങ്ങൾ

മുബൈ: ഗുസ്തി താരം വിനേഷ് ഫോഗട്ട് റാങ്കിങ് സീരിസിൽ നിന്നു പിന്മാറി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്നാണ് താരത്തിന്‍റെ പിന്മാറ്റം. അനാരോഗ്യം മൂലമാണ് പിൻമാറ്റമെന്നാണ് അതോറിറ്റിയെ വിനേഷ് ഫോഗട്ട് അറിയിച്ചത്.

പനിയും ഭക്ഷ്യബാധയും മൂലമാണ് പിന്മാറ്റമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിൽ നിന്ന താരമാണ് വിനേഷ് ഫോഗട്ട്. ഈ വർഷം ജനുവരി മുതൽ സമരത്തിലേർപ്പെട്ടതിനാൽ പരിശീലനങ്ങൾ കൃത്യമായി നടന്നിരുന്നില്ല.

സെപ്റ്റംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെ വരുന്ന ഏഷ്യൻ ഗെയിംസിൽ യോഗ്യത നേടുന്നതിനുള്ള പരിശീലനത്തിലാണ് താരങ്ങൾ. ജൂലൈ 22, 23 തീയതികളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. അതിനു മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുക്കാനായാണ് വിനേഷ് ഫോഗട്ട് സിരീസ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഇത്തവണ 55 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്. താരത്തിന്‍റെ പിൻമാറ്റത്തോടെ 59 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന സംഗീത ഫോഗട്ട് മാത്രമാകും ടൂർണമെന്‍റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com