പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം, വീഡിയോ

സ്ഥലത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്
പശ്ചിമ ബംഗാളിൽ വീണ്ടും സംഘർഷം, വീഡിയോ
Updated on

ഹൂഗ്ലി : പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ബിജെപിയുടെ രാമനവമി ഘോഷയാത്രക്കിടെ സംഘർഷം. കല്ലേറിൽ നിരവധി വാഹനങ്ങൾ തകരുകയും, ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷ് ഘോഷയാത്രയിൽ സന്നിഹിതനായിരുന്നു. എംഎൽഎ ബിമൻ ഘോഷിനു സംഘർഷത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഥലത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്.

കഴിഞ്ഞദിവസം ഹൗറയിലും രാമനവമി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് നാൽപതോളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപിയും ത‌ൃണമൂൽ കോൺഗ്രസും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഹൂഗ്ലിയിലെ സംഘർഷത്തിൽ ആക്രമകാരികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നു ഗവർണർ സി. വി. ആനന്ദബോസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com