
വിപുൽ എം. പഞ്ചോലി
ന‍്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി വിപുൽ എം. പഞ്ചോലി ചുമതലയേറ്റു. കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പിനെ മറികടന്നാണ് ജഡ്ജിയായി വിപുൽ എം. പഞ്ചോലി ചുമതല ഏറ്റെടുത്തത്.
അതേസമയം, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അലോക് അരാദെ സത‍്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിലെ അഡിഷണൽ ബിൽഡിങ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി സത‍്യവാചകം ചൊല്ലിക്കൊടുത്തു.