യുവതി പെട്രോൾ ടാങ്കിൽ; വീണ്ടും ചീറിപ്പായുന്ന ബൈക്കിൽ കമിതാക്കളുടെ "ചുംബന" രംഗം ( വീഡിയോ)

സാമാന രീതിയിലുള്ള സംഭവം കഴിഞ്ഞ മാസം ജനുവരി 18നും റിപ്പോർട്ട് ചെയ്തിരുന്നു.
യുവതി പെട്രോൾ ടാങ്കിൽ; വീണ്ടും ചീറിപ്പായുന്ന ബൈക്കിൽ കമിതാക്കളുടെ "ചുംബന" രംഗം ( വീഡിയോ)
Updated on

ജയപൂർ: ഗതാഗത നിയമം ലംഘിച്ച് വീണ്ടും അതിവേഗത്തിൽ ബൈക്കിൽ പായുന്ന കമിതാക്കൾ ചുംബിക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ  ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. 

രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. യുവതി പെട്രോൾ ടാങ്കിൽ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വഴിയാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയതത്. 

കമിതാക്കൾ ബൈക്കിൽ അജ്മീറിൽ നിന്ന് പുഷ്കറിലേക്ക് പോകുമ്പോഴാണ് ഈ അസഭ്യ പ്രകടനം നടത്തിയത്. വീഡിയോ പുറത്ത് വന്നതോടെ ക്രിസ്ത്യന്‍ ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സാമാന രീതിയിലുള്ള സംഭവം കഴിഞ്ഞ മാസം ജനുവരി 18നും റിപ്പോർട്ട് ചെയ്തിരുന്നു. ലക്‌നൗവിൽ ഇത്തരത്തിൽ വാഹനം ഓടിക്കുന്നത് കണ്ട പൊലീസ് സ്‌കൂട്ടർ ട്രാക്ക് ചെയ്യുകയും ഡ്രൈവർ വിക്കി ശർമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ വീഡിയോയിലുള്ള പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ അവർക്കെതിരെ നടപടിയൊന്നും എടുക്കാതെ വെറുതെ വിടുകയായിരുന്നു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com