ഭിന്നശേഷിക്കാരനായ കുട്ടിയെ തട്ടി മാറ്റി; കോലിക്കും അനുഷ്കയ്ക്കുമെതിരേ സൈബർ ആക്രമണം

സംഭവം നടന്നത് മുംബൈ വിമാനത്താവളത്തിൽ വെച്ച്
virat kohli and anushka sharma has face cyber attack

വിരാട് കോലിക്കും, അനുഷ്കയ്ക്കുമെതിരേ സൈബർ ആക്രമണം

Updated on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും, ഭാര്യ അനുഷ്ക ശർമയ്ക്കുമെതിരേ സൈബർ ആക്രമണം. വിമാനത്താവളത്തിൽ വച്ച് ചിത്രമെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടി തട്ടി മാറ്റി പോയതിനാണ് സൈബർ ആക്രമണം നേരിടുന്നത്. കോലിയും, അനുഷ്കയും മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്നതിനിടെ ഭിന്നശേഷിക്കാരനായ കുട്ടി സെൽഫി എടുക്കാൻ മുന്നോട്ട് വന്നു. എന്നാൽ സുരക്ഷാഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് തള്ളിമാറ്റുന്നതാണ് വീഡിയോയിലുള്ളത്.

കുട്ടിയുടെ കൈ കോലിയുടെ ദേഹത്ത് തട്ടിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ കോലിയും, ഭാര്യയും കാറിൽ പോകുന്നതും വീഡിയോയിലുണ്ട്.

ഈ ദൃശ്യം പ്രചരിച്ചതോടെയാണ് ഇരുവർക്കുമെതിരേ സൈബർ ആക്രമണം ആരംഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്ന് പലരും കമന്‍റിട്ടു. രാജസ്ഥാനിലെ വരാഘട്ടിലെ വൃന്ദാവൻ ആശ്രമത്തിൽ ആത്മീയ ഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ദമ്പതിമാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com