തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു; കേരളത്തിൽ 13 രൂപ കൂടും

ഗോവയിലാണ് പ്രതിദിന കൂലി ഏറ്റവും വർധിച്ചത്
തൊഴിലുറപ്പ് പദ്ധതിയുടെ  കൂലി വർധിപ്പിച്ചു; കേരളത്തിൽ 13 രൂപ കൂടും

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വർധിപ്പിച്ചു എട്ടുമുതൽ 10% വരെയാണ് വർധനവ്. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ കൂലി 7 മുതൽ 34 രൂപ വരെ വർധിക്കും. കേരളത്തിൽ 13 രൂപയുടെ വർധനവാണ് ഉണ്ടാവുക.

ഗോവയിലാണ് പ്രതിദിന കൂലി ഏറ്റവും വർധിച്ചത്. 34 വർധനവോടെ ഗോവയിൽ തൊഴിലുറപ്പ് പ്രതിദിന കൂലി 356 രൂപയായി. വർധനവ് ഏറ്റവും കുറവ് യുപിയിൽ ആണ്. ഏഴു രൂപ വർധിച്ച് യുപിയിൽ 230 രൂപയാവും പ്രതിദിന തൊഴിലുറപ്പ് കൂലി. ഏറ്റവും കൂടുതൽ കൂലി ഹരിയാനയിലാണ്. വർധനവ് വരുന്നതോടെ 374 രൂപയാകും തൊഴിലുറപ്പ് കൂലി. കേരളത്തിൽ 13 രൂപ വർധിക്കുന്നതോടെ കൂലി 346 രൂപയാകും.

Trending

No stories found.

Latest News

No stories found.