ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

എൻഐഎയും ഡൽഹി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്
ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ
Updated on

ന്യൂഡൽഹി: ദീർഘനാളായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയുടെ പ്രവർത്തകനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്.

എൻഐഎയും ഡൽഹി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കശ്മീരിലെ സോപോർ സ്വദേശിയാണ് ഇയാൾ. കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com