വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

നിയമം നടപ്പിലാക്കുന്നതിന്‍റെ ചട്ട രൂപീകരണം കേന്ദ്ര സർക്കാർ ഉടൻ നടത്തും
Waqf Act comes into force

വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

Updated on

ന്യൂഡൽഹി: രാഷ്‌ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. പുതിയ നിയമം പ്രാബല്യത്തിലായെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ചൊവ്വാഴ്ച (April 08) വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾക്ക് ഉടൻ രൂപം നൽകും. നിയമത്തെ ചോദ്യം ചെയ്തു മുസ്‌ലിം ലീഗും ഡിഎംകെയും എഎപിയും ഉൾപ്പെടെ രാഷ്‌ട്രീയ കക്ഷികളും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോർഡ് ഉൾപ്പെടെ ന്യൂനപക്ഷ സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണു കേന്ദ്രത്തിന്‍റെ വിജ്ഞാപനം.

നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി 15ന് പരിഗണിച്ചേക്കുമെന്നാണു റിപ്പോർട്ട്. എന്നാൽ, തങ്ങളെ കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് കാണിച്ചു കേന്ദ്ര സർക്കാർ കവിയറ്റ് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, വഖഫ് ബില്ലിനെതിരായ പ്രതിഷേധങ്ങൾ പ്രീണനരാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വഖപ് സ്വത്തുക്കളിൽ മുസ്‌ലിംകളിലെ പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണു ബിൽ കൊണ്ടുവന്നത്. സാമൂഹിക നീതിയാണു ബില്ലിന്‍റെ ലക്ഷ്യം. മുസ്‌ലിം മതമൗലികവാദികളെയും ഭൂമാഫിയയെയും തൃപ്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ, ബില്ലിനെതിരേ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ജംഗിപ്പുരിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം സംഘടിച്ച പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾക്കു തീവച്ചു. രക്ഷാസേനയ്ക്കു നേരേ കല്ലേറുണ്ടായി. നിരവധി പൊലീസുകാർക്കു പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com