രാഷ്ട്രപതി ഒപ്പുവച്ചു; വഖഫ് ഭേദഗതി ബിൽ നിയമമായി

പാർലമെന്‍റിന്‍റെ ഇരു സഭകളിലും പാസായതിനു പിന്നാലെയാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത്
waqf amendment bill 2025 president signs bill now become law
ദ്രൗപതി മുർമുfile image
Updated on

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച രാത്രി ഒപ്പുവച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ രജ്യത്തുടനീളം പ്രതിഷേധങ്ങൾ ശക്തമാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ചു.

മലപ്പുറം, ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, മലേർകോട്ല, ലഖ്നൗ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാാകനാണ് തീരുമാനം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും പ്രതിഷേധം നടത്തും.

പാർലമെന്‍റിന്‍റെ ഇരു സഭകളിലും ബില്ല് പാസായതിനു പിന്നാലെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. അടുത്ത ആഴ്ചയോടെ ബില്ലിൽ രാഷ്ട്രപതി ഒപ്പു വയ്ക്കുമെന്നായിരുന്നു വിവരം. എന്നാൽ, പ്രതിഷേധം ശക്തമായതോടെ വേഗത്തിൽ തന്നെ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com