waqf amendment bill lok sabha
വഖബ് ബില്ല് ജെപിസിക്ക് വിട്ട് സ്പീക്കർ

ക്ഷേത്ര നിർമാണത്തിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തുമോ എന്ന് പ്രതിപക്ഷം; വഖബ് ബിൽ ജെപിസിക്കു വിട്ടു

ഭരണഘടനയുടെ ലംഘനമാണ് നടക്കുന്നതെന്നു കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു
Published on

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ല് സംയുക്ത പാർലമെന്‍ററി സമിതിക്ക് (ജെപിസി) വിട്ടു. പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടർന്ന് സ്പീക്കറാണ് ബില്ല് ജെപിസിക്ക് വിട്ടത്. ബില്ലിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷം ക്ഷേത്ര നിർമ്മാണത്തിന് മുസ്ലീംങ്ങളെ ഉൾപ്പെടുത്താറുണ്ടോയെന്ന ചോദ്യമാണ് ഉയർത്തിയത്.

ഭരണഘടനയുടെ ശക്തമായ ലംഘനമാണ് നടക്കുന്നതെന്നും കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരവായൂർ ദേവസ്വം ബോർഡിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താറുണ്ടോയെന്നായിരുന്നു കെ.സി. വേണുഗോപാലിന്‍റെ ചോദ്യം.

മുസ്ലീങ്ങളോടുള്ള അനീതിയാണിതെന്നായിരുന്നു ബില്ലിനെ എതിർത്തുകൊണ്ട് സമാജ്‌വാദി പാർട്ടി അഭിപ്രായപ്പെട്ടു വലിയൊരു തെറ്റാണിതെന്നും ഇതിന്‍റെ ഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും അഭിപ്രായമുന്നയിച്ചു. ബില്ല് മതസ്വാതന്ത്ര്യത്തിനെതിരെയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ അഭിപ്രായം.

വഖബ് ബോർഡുകളിൽ 2 മുസ്ലീം ഇതര വിഭാഗക്കാരെയും 2 വനിതകളേയും ഉറപ്പാക്കണമെന്ന നിർദേശമാണ് ബില്ലിൽ ഏറ്റവും പ്രധാനം. വഖബ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിന് നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.

അതേസമയം, പാർലമെന്‍റ് അംഗങ്ങളെ അവരുടെ മതവുമായി ചേർത്ത് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് കേന്ദ്ര മന്ത്ര കിരൺ റിജിജു പറഞ്ഞു. വഖബ് ബോർഡിൽ വിവധ മതസ്ഥർ അംഗങ്ങളാവണമെന്നല്ല ഭേദഗതിയെന്നും ഒരു പാർലമെന്‍റംഗം ബോർഡിൽ അംഗമാവണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റംഗത്തിന്‍റെ മനം ഏതായാലും എന്ത് ചെയ്യാനാവുമെന്നും ഇക്കാരങ്ങളാൽ വഖബ് ബോർഡിൽ അംഗമാക്കപ്പെട്ട പാർലമെന്‍റംഗത്തിന്‍റെ മതം മാറ്റാൻ കഴിയുമോ എന്നും റിജ്ജു ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com