അമൃത്സറിൽ സംഘർഷം: വാരിസ് പഞ്ചാബ് ദേ സംഘം പൊലീസിനെ ആക്രമിച്ചു

ആയുധങ്ങളുമായി സംഘത്തിന്‍റെ അനുയായികൾ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു
അമൃത്സറിൽ സംഘർഷം: വാരിസ് പഞ്ചാബ് ദേ സംഘം പൊലീസിനെ ആക്രമിച്ചു
Updated on

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പൊലീസിനെ ആക്രമിച്ച് വാരിസ് പഞ്ചാബ് ദേ അനുയായികൾ. പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ മോചിപ്പിക്കമെന്ന ആവശ്യവുമായാണു ആയിരക്കണക്കിനു പേർ വാളും ആയുധങ്ങളുമായി ആക്രമം അഴിച്ചുവിട്ടതും, അജ്നാല പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതും. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

വാരിസ് പഞ്ചാബ് ദേ ത‌ലവൻ അമൃത്പാൽ സിങ്ങിന്‍റെ അടുത്ത അനുയായികളായ ലവ്പ്രീത് തൂഫാൻ, ബൽദേവ് സിങ് തുടങ്ങിയവരെ തട്ടിക്കൊണ്ടു പോകൽ, അക്രമം തുടങ്ങിയ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആക്രമം. നേരത്തെ അമൃത്സർ-ജലന്ധർ ദേശീയപാതയും ഇവർ ഉപരോധിച്ചിരുന്നു.

ആയുധങ്ങളുമായി സംഘത്തിന്‍റെ അനുയായികൾ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com