

ധ്രുവ് റാഠി
ന്യൂഡൽഹി: യൂട്യൂബറും ആക്റ്റിവിസ്റ്റുമായ ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ഉത്തർപ്രദേശിലെ നോയിഡ പൊലീസ്. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച എക്സിലൂടെയാണ് നോയിഡ പൊലീസ് ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ പ്രചാരണം ഉണ്ടായത്. സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് നോയിഡ പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്നയാളുകൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും നടന്ന സമരത്തിൽ പങ്കെടുത്തതിനാണ് ധ്രുവ് റാഠിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ 18 മണിക്കൂറിനു പിന്നാലെ ഇയാളെ വിട്ടയക്കുകയായിരുന്നു.