മധുരയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് 2 സ്ത്രീകൾ മരിച്ചു
India
ഉത്തർ പ്രദേശിൽ വാട്ടർ ടാങ്ക് തകർന്നു വീണ് അപകടം; 2 സ്ത്രീകൾ മരിച്ചു, 13 പേർക്ക് പരുക്ക്
വാട്ടർ ടാങ്ക് പൊട്ടിയൊഴുകിയ വെള്ളം സമീപത്തെ നിരവധി വീടുകളിലേക്കും വാഹനങ്ങളിലേക്കും കേടുപാടുകളുണ്ടാക്കി
മധുര: ഉത്തർ പ്രദേശിലെ മധുരയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് 2 സ്ത്രീകൾ മരിച്ചു. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവഗുരുതരമാണ്. വാട്ടർ ടാങ്ക് പൊട്ടിയൊഴുകിയ വെള്ളം സമീപത്തെ നിരവധി വീടുകളിലേക്കും വാഹനങ്ങളിലേക്കും കേടുപാടുകളുണ്ടാക്കി.
സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ടാങ്ക് നിർമിച്ച കരാറുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.