''കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിച്ച ശ‍്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ പാഠ‍്യപദ്ധതിയിൽ ഉൾപ്പെടുത്തും'': സുവേന്ദു അധികാരി

അവരില്ലായിരുന്നുവെങ്കിൽ സംസ്ഥാനം നിലനിൽക്കില്ലായിരുന്നുവെന്ന് സുവേന്ദു അധികാരി പറഞ്ഞു
WB to introduce in school curriculum contributions of Syama Prasad Mookerjee, Swami Pranabananda: CM

സുവേന്ദു അധികാരി

Updated on

കോൽക്കത്ത: ഭാരതീയ ജനസംഘം സ്ഥാപകൻ ശ‍്യാമപ്രസാദ് മുഖർജി, ഭാരത് സേവാശ്രമം സംഘം സ്ഥാപകൻ സ്വാമി പ്രണബാനന്ദ എന്നിവരുടെ സംഭാവനകൾ സ്കൂൾ പാഠ‍്യ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി സുവേന്ദു അധികാരി. അവരില്ലായിരുന്നുവെങ്കിൽ സംസ്ഥാനം നിലനിൽക്കില്ലായിരുന്നുവെന്ന് സുവേന്ദു അധികാരി പറഞ്ഞു.

ദേശീയ അധ‍്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ‍്യമന്ത്രി. ഇന്ത‍്യ-പാക്കിസ്ഥാൻ വിഭജനകാലത്ത് കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിച്ച പശ്ചിമ ബംഗാൾ രൂപീകരണത്തിൽ മുഖ‍്യപങ്ക് വഹിച്ച ഇരുവരുടെയും സംഭാവനകളും ത‍്യാഗങ്ങളും സ്കൂൾ പാഠ‍്യപദ്ധതിയിൽ ഉൾപ്പെടുത്തും. മുഖ‍്യമന്ത്രി പറഞ്ഞു. പ്രീണന നയത്തിന്‍റെ ഭാഗമായി മുൻ സർക്കാർ ഒരു പ്രത‍്യേക വിഭാഗത്തിലെ വിദ‍്യാർഥികൾക്ക് പ്രത‍്യേക അനുകൂല‍്യങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com