വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

11 പേരുമായി അമിത വേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ച് കയറുകയായിരുന്നു
wedding procession car crashes into wall 8 including groom killed

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

Updated on

സംഭാൽ: വധുവിന്‍റെ വീട്ടിലേക്ക് ബന്ധുക്കളുമായി പുറപ്പെട്ട വാഹനം അപകടത്തിൽപെട്ടു. പ്രതിശ്രുത വരൻ അടക്കം 8 പേർ കൊല്ലപ്പെട്ടു. 11 പേരുമായി അമിത വേഗത്തിലെത്തിയ ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ച് കയറുകയായിരുന്നു.

പ്രതിശ്രുത വരനായ 20കാരൻ മുതൽ കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരി അടക്കമാണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ സാംഭാലിലാണ് അപകടമുണ്ടായത്.

സൂരജ് പാൽ എന്ന 20കാരന്‍റെ വിവാഹത്തിനായി പുറപ്പെട്ട സംഘമാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. സൂരജ് പാലിന്‍റെ സഹോദരന്‍റെ ഭാര്യ ആശ, മൂന്നു വയസുകാരിയായ മകൾ ഐശ്വര്യ, ഗണേഷ്, രവി, സച്ചിൻ, മധു, കോമൽ എന്നിവരാണ് കൊല്ലപ്പെട്ടത്.

സൂരജ്, ഐശ്വര്യ, ആശ, ഗണേഷ്, സച്ചിൻ എന്നിവർ സംഭവ സ്ഥലത്ത് വച്ചും കോമൽ, മധു, രവി എന്നിവർ അലിഗഡിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. രാത്രി 7.15ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഘത്തിനൊപ്പമുണ്ടായിരുന്ന 6വയസുകാരി ഹിമാൻഷി, 20കാരൻ ദേവ എന്നിവർ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. വാഹനം ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com