മേക്കപ്പ് ചതിച്ചു; വിവാഹത്തിൽ നിന്നും പിന്മാറി വരൻ

മുഖത്തിന് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മേക്കപ്പ് ചതിച്ചു; വിവാഹത്തിൽ നിന്നും പിന്മാറി വരൻ

വിവാഹ ദിനത്തിൽ സുന്ദരികളായി അണിഞ്ഞൊരുങ്ങാനാവും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. അതിനായി ഏറ്റവും മികച്ച വസ്ത്രങ്ങളും മേക്കപ്പുമാവും അവർ തെരഞ്ഞെടുക്കുക. എന്നാൽ അണിഞ്ഞൊരുങ്ങി പണിക്കിട്ടിയവരുണ്ടോ, കർണാടകയിൽ അണിഞ്ഞൊരുങ്ങാനായി ബ്യൂട്ടിപാര്‍ലറിൽ പോയ ഒരു യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി‍‍യാണ്. മേക്കപ്പ് ചെയ്ത് കല്യാണം തന്നെ മുടങ്ങിയിരിക്കുകയാണ്.

ഹസൻ ജില്ലയിലെ അസരിഗിര സ്വദേശിയായ പെൺകുട്ടിക്ക് ഇത്തരമൊരു പണി കിട്ടിയത്. വിവാഹ മേക്കോവറിനായി ബ്യൂട്ടിപാർലറിലെത്തിയ പെൺക്കുട്ടിയോട് പുത്തൻ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു. ഫൗണ്ടേഷൻ ഇട്ടതിനു പിന്നാലെ ആവികൊള്ളിച്ചതോടെ മുഖം പൊള്ളുകയും വിയർക്കുകയും ചെയ്തു. വധുവിന്‍റെ മുഖം കരിഞ്ഞതോടെ വരൻ വിവാഹത്തിൽ നിന്നും പിൻമാറി. മുഖത്തിന് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്യൂട്ടിപാർലറിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകിയിച്ചുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com