"ദുർ​ഗാപൂജാ പരസ്യത്തിൽ ദേവിക്ക് 11 കൈകൾ"; പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി

വിശ്വാസികളെ സർക്കാർ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി
west bengal government durga puja advertisement sparks controversy

"ദുർ​ഗാപൂജാ പരസ്യത്തിൽ ദേവിക്ക് 11 കൈകൾ"; പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി

Updated on

കോൽക്കത്ത: ദുർ​ഗാപൂജയോട് അനുബന്ധിച്ച് പശ്ചിമ ബം​ഗാൾ സർക്കാർ പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. പൂജയ്ക്ക് ആശംസകൾ നേർന്നുള്ള പരസ്യമാണ് വിവാദത്തിലായത്. പരസ്യത്തിൽ ഉപയോ​ഗിച്ച ദുർ​ഗയുടെ ചിത്രത്തിൽ 11 കൈകൾ ഉണ്ടായിരുന്നു.

പത്ത് കൈകളാണ് ദേവിക്ക് വേണ്ടത്. ഇതാണ് വിവാദത്തിന് കാരണമായത്. സംഭവം ശ്രദ്ധ‍യിൽ പെട്ടതിനു പിന്നാലെ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി മാപ്പ് പറഞ്ഞു. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വിശ്വാസികളെ സർക്കാർ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ബംഗാളിന്‍റെ സംസ്‌കാരം ബിജെപിക്കറിയില്ലെന്നും വിശ്വാസികളെ മനപ്പൂർവം അപമാനിക്കുന്ന നടപടിയാണിതെന്നും തൃണമൂൽ കോൺഗ്രസ് വിമർശിച്ചു.

logo
Metro Vaartha
www.metrovaartha.com