ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റം

പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല
ബംഗാളിൽ വോട്ടെണ്ണൽ: തൃണമൂലിന് വൻ മുന്നേറ്റം
Updated on

കൊൽക്കത്ത: ബംഗാളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ടു മണിയോടെ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ തൃണമൂൽ കോൺഗ്രസിന് അനുകൂലമാണ്. പ്രതിപക്ഷം ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് വോട്ടണ്ണൽ നടത്തുന്നത്. 339 കൗണ്ടിങ് ഓഫിസുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആറു റൗണ്ടുകളായാണ് വോട്ടണ്ണൽ നടത്തുക.

ദിനഞ്ച് പൂരിലെ 98 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ഒൻപതിടത്തും ത്രിമമൂൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. നദിയിലെ 185 പഞ്ചായത്ത് സീറ്റുകളിൽ 63 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നു. വെസ്റ്റ് മേദിപൂരിലെ 211 ഗ്രാമപഞ്ചായത്ത് സീറ്റിൽ 26 ഇടത്ത് ടിഎംസിയാണ് ലീഡ് ചെയ്യുന്നത്.

അതേസമയം കൺട്രോൾ റൂമിലിരുന്ന് പ്രസ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗവർണർ സിവി ആന്ദന്ദ ബോസ് പറഞ്ഞു.പുതുതലമുറയ്ക്ക് വേണ്ടി ബംഗാളിനെ ഒരു സുരക്ഷിത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com